പാലാ: കിസാൻ സർവീസ് സൊസൈറ്റി സ്റ്റുഡൻസ് വിംഗിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചെറു ധാന്യ വർഷാഘോഷത്തിന്റെ ഭാഗമായി നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിൽ ആയിരിക്കും പ്രസംഗ മത്സരം നടത്തപ്പെടുക.
ചെറു ധാന്യങ്ങളുടെ പങ്ക് ആരോഗ്യ സംരക്ഷണത്തിന് എന്ന വിഷയത്തെ ആസ്പതമാക്കിയാണ് പ്രസംഗ മത്സരം നടത്തപ്പെടുന്നത്. പ്രസംഗ മത്സരത്തിന്റെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസംഗത്തിന് ഒന്നാം സമ്മാനമായി 20000/- രൂപയും രണ്ടാം സമ്മാനമായി 10000/- രൂപയും മൂന്നാം സമ്മാനമായി 5000/- രൂപയും ക്യാഷ് അവാർഡ് ആയി നൽകുന്നതാണ്. കൂടാതെ ജില്ലാതല പ്രോത്സാഹന സമ്മാനം നൽകുന്നു.
നവംബർ അഞ്ചാം തീയതിക്കുള്ളിൽ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ. നവംബർ എട്ടാം തീയതിക്കുള്ളിൽ അഞ്ചു മിനിറ്റിൽ കഴിയാത്ത പ്രസംഗത്തിന്റെ വീഡിയോ താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയച്ചുതരേണ്ടതാണെന്ന് കിസാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് ജോയി ജോസഫും സെക്രട്ടറി തോമസ് മാത്യുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ ജയ് കിസാൻ ഫേസ്ബുക്ക് ഗ്രൂപ്പിലും അപ്ലോഡ് ചെയ്യാവുന്നതാണ്. 75% മാർക്ക് വീഡിയോയ്ക്കും 25% മാർക്ക് വീഡിയോയ്ക്ക് ലഭിക്കുന്ന ലൈക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.
നിബന്ധനകൾ:
1. പ്രസംഗം 5 മിനിറ്റിൽ കൂടരുത്,
2. തന്നിരിക്കുന്ന വിഷയത്തെ ആസ്പദമാക്കി വേണം മത്സരത്തിൽ പങ്കെടുക്കുവാൻ.
3.മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിയുടെ ഫോട്ടോ നിർബന്ധമായും ഗൂഗിൾ ഫോമിൽ അപ്ലോഡ് ചെയ്യണം.
4. പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകന്റെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
5. പേരും മേൽവിലാസവും കോൺടാക്ട് നമ്പറും കൃത്യമായി നൽകണം.
വീഡിയോ അയക്കേണ്ട ഇമെയിൽ വിലാസം: kssstudentswing@gmail.com