Hot Posts

6/recent/ticker-posts

ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡ് 11.19 കോടി ചെലവിൽ രാജ്യാന്തര നിലവാരത്തിൽ പൂർത്തിയായി: മാണി സി കാപ്പൻ എംഎൽഎ


മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിൽ ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡിന്റെ നിർമാണം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പൂർത്തിയായതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. 11.19 കോടി രൂപ ചെലവിൽ കാഞ്ഞാർ - കൂവപ്പള്ളി - ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡിന്റെ ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവു വരെയുള്ള 5.5 കിലോമീറ്ററാണ് പുനർനിർമിച്ചത്.


ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകർന്നു കിടക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമായത്. ഇതോടെ ഇല്ലിക്കൽക്കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഉണർവേകും. 





5.5 മീറ്റർ വീതിയുള്ള റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ 21 കലുങ്കുകൾ, ഉപരിതല ഓടകൾ, സംരക്ഷണ ഭിത്തികൾ എന്നിവ നിർമിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി ക്രാഷ് ബാരിയറുകൾ, ദിശാസൂചകങ്ങൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ അറിയിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ