Hot Posts

6/recent/ticker-posts

വെള്ളിത്തിളക്കവുമായി പാലാ സെൻറ് തോമസ് കോളജിലെ അഭിഷേക് മഹാദേവൻ


പാലാ: 5Kനേവൽ എൻ സി സി യൂണിറ്റ് ചങ്ങനാശ്ശേരിക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലാ സെൻറ് തോമസ് കോളേജ് നേവൽ വിങ്ങിലെ കേഡറ്റ് ആയ അഭിഷേക് മഹാദേവൻ മഹാരാഷ്ട്രയിലെ ഐ.എൻ.എസ്. ശിവാജി ലെണോവാലയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ പങ്കെടുത്ത് ഡ്രിൽ കോമ്പറ്റീഷനിൽ വെള്ളിമെഡൽ കരസ്ഥമാക്കി. 

കൊല്ലത്തും കൊച്ചി നേവൽ ബേസിലുമായി നടന്ന അഞ്ചുദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ക്യാമ്പിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്.


സെമാഫോർ , ഡ്രിൽ തുടങ്ങിയ മത്സരയിനങ്ങളിൽ പങ്കെടുക്കുകയും കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനുവേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കുകയും ചെയ്ത അഭിഷേക് മഹാദേവനെ പ്രിൻസിപ്പൽ പ്രൊഫസർ ജയിംസ് ജോൺ മംഗലത്ത് , വൈസ് പ്രിൻസിപ്പൽമാരായ ഡോ.ഡേവിസ് സേവിയർ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ എൻസിസി നേവൽ വിംങ് . ANO സബ് ലഫ്റ്റണന്റ് ഡോ. അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ജോ ജോസഫ് പി. ഒ . സി. മാരായ അനന്തകൃഷ്ണൻ , ശരത് ആർ ദേവ് തുടങ്ങിയവർ അഭിനന്ദിച്ചു.




Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ