Hot Posts

6/recent/ticker-posts

കടനാട്, വലവൂർ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നൽകാൻ എൽഡിഎഫ് നടപടി സ്വീകരിക്കണം: സജി മഞ്ഞക്കടമ്പിൽ


പാലാ: അഴിമതി നടത്തുന്ന ബാങ്കുകളുടെ അഴിമതി വെളിച്ചത്തു കൊണ്ടുവരുവാൻ എൽഡിഎഫ് രാഷ്ട്രീയ ഭേദമന്യേ ശ്രമിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത് എന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. 


നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ പിടിച്ചെടുക്കാൻ എൽഡിഎഫ് ഗൂഡനീക്കം നടത്തി സഹകരണ സംഘങ്ങളെ തകർക്കരുത്, ബാങ്കുകൾ ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചാണ് ഇപ്പോൾ സമരാഭാസവുമായി എൽഡിഎഫ് തലപ്പലം ബാങ്കിനെതിരെ നീങ്ങുന്നതെന്നും സജി ആരോപിച്ചു.






ജോസ് കെ.മാണി വിഭാഗവും സിപിഎമ്മും ചേർന്നു ഭരിക്കുന്ന കടനാട് സർവീസ് സഹകരണ ബാങ്കും വലവൂർ സർവ്വീസ് സഹകരണ ബാങ്കിലും ഉൾപ്പടെ ഭരണസമിതി അംഗങ്ങൾ അവശ്യമായ ഈടില്ലാതെയും ബിനാമികളെ വച്ചും അനധിക്യതമായി ലോൺ എടുക്കുകയും ചെയ്തത് ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ അവതാളത്തിലാക്കി.

ബാങ്കിലെ നിക്ഷേപകർക്ക് പണം ആവശ്യസമയത്ത് മടക്കി നൽകുകയും ചെയ്യാത്ത സഹചര്യത്തെക്കുറിച്ച് എൽഡിഎഫ് അന്വേഷണം നടത്തി നിക്ഷേകർക്ക് പണം തിരികെ നൽകാൻ നടപടി സ്വീകരിച്ച ശേഷം യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾക്കെതിരെ സമരവുമായി ഇറങ്ങുന്നതാണ് ശരിയെന്നും സജി പറഞ്ഞു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു