വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ കാസര്‍കോട് ചന്തേര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഷിയാസ് കരീമിന്റെ പ്രാഥമിക ചോദ്യംചെയ്യല്‍ പോലീസ് പൂര്‍ത്തിയാക്കിയതായാണ് വിവരം. അന്വേഷണവുമായി സഹകരിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശം നല്‍കിയിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് ചന്തേര സ്വദേശിനിയായ യുവതിയാണ് ഷിയാസ് കരീമിനെതിരേ പരാതി നല്‍കിയിരുന്നത്.

