Hot Posts

6/recent/ticker-posts

ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്ന് പോലീസിന്റെ മുന്നറിയിപ്പ്




ആധുനികകാലത്ത് ഡ്രൈവിങ്ങിനു സഹായകമാണ് ഗൂഗിള്‍ മാപ്പ്. എന്നാൽ
ഗൂഗിള്‍ മാപ്പിൽ നോ‌ക്കി യാത്ര ചെയ്ത് വഴി തെറ്റി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി പൊലീസ്.


മഴക്കാലത്താണ് ഇത്തരം അപകടങ്ങള്‍ കൂടുന്നതെന്നും കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു.  


സാമൂഹികമാധ്യമത്തില്‍ പോലീസ് പങ്കുവെച്ച നിര്‍ദേശങ്ങള്‍

• പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

• ഗതാഗതം കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പില്‍ എളുപ്പമെത്തുന്ന വഴിയായി ചിലപ്പോള്‍ കാണിക്കാറുണ്ട്. എന്നാല്‍, തിരക്കുകുറവുള്ള റോഡുകള്‍ സുരക്ഷിതമാകണമെന്നില്ല, പ്രത്യേകിച്ച് മഴക്കാലത്ത്.



• തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിവീണും യാത്ര സാധ്യമല്ലാത്ത റോഡുകളും ഗൂഗിള്‍ മാപ്പ് കാണിച്ചേക്കാം. വീതികുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍നിറഞ്ഞ റോഡുകളിലൂടെയും നയിച്ചേക്കാം. ഇത്തരം റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

• രാത്രി ജി.പി.എസ്. സിഗ്‌നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴിതെറ്റാനിടയുണ്ട്. ഇത്തരം റൂട്ടുകളില്‍ നേരത്തേത്തന്നെ റൂട്ട് സേവ് ചെയ്യാം.

• മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. ബൈക്ക് പോകുന്ന വഴി നാലുചക്രവാഹനം പോകില്ല. ഇക്കാരണംകൊണ്ടുതന്നെ വഴിതെറ്റാം.

• ഒരുസ്ഥലത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് അറിയാവുന്ന ഒരുസ്ഥലം 'ആഡ് സ്റ്റോപ്പ്' ആയി നല്‍കിയാല്‍ വഴിതെറ്റുന്നത് ഒഴിവാക്കാം. വഴിതെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരുവഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. ഈവഴി നാലുചക്രവാഹനം അല്ലെങ്കില്‍ വലിയവാഹനങ്ങള്‍ പോകണമെന്നില്ല.

• ഗതാഗതതടസ്സം ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ 'കോണ്‍ട്രിബ്യൂട്ട്' എന്ന ഓപ്ഷന്‍വഴി റിപ്പോര്‍ട്ടുചെയ്യാം. ഇവിടെ ഗൂഗിള്‍ മാപ്പ് ഇക്കാര്യം പരിഗണിക്കും. പിന്നീട് ആ വഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും.

• അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കണം.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ