ചൊവ്വാഴ്ച(നാളെ) യിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അതിദരിദ്ര വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ സർക്കാർ നടപടി ബസ് ഉടമകളുമായി ചർച്ച ചെയ്യാതെയാണെന്നും ഉടമകൾ ചൂണ്ടിക്കാണ്ടി.
സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസ് ഉടമകൾ അറിയിച്ചിരിക്കുന്നത്.
ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നാണ് സർക്കാർ ഉത്തരവ്.