കരൂർ: 1969 ലെ കേരളപ്പിറവി ദിനത്തിൽ കരൂർ പഞ്ചായത്തിലെ നമ്മുടെ പൂർവികന്മാർ 5000 രൂപ മൂലധനത്തിൽ പ്രവർത്തനമാരംഭിച്ചു 300 കോടി രൂപ വരെമൂലധനം ഉണ്ടാക്കിയിരുന്ന വലവൂർ സർവീസ് സഹകരണ ബാങ്കിനെ ഇപ്പോഴത്തെ ഭരണസമിതിയുടെ പിടിപ്പുകേടു മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാങ്ക് നഷ്ടത്തിലും തകർച്ചയുടെ വക്കിലുമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
നിലവിലെ അഴിമതി മൂടിവെക്കനും ബാങ്കിനെ തകർക്കുവാനും മത്സര രംഗത്ത് നിൽക്കുന്നവർക്കെതിരെ വലവൂർ സർവീസ് സഹകരണ ബാങ്കിനെ പുനർജീവിപ്പിക്കാനായി യുഡിഎഫ് നേതൃത്വം കൊടുക്കുന്ന ബാങ്ക് സംരക്ഷണ മുന്നണിയെ വിജയിപ്പിക്കാൻ സഹകാരികൾ രഗത്തിറങ്ങണമെന്നും സജി അവശ്യപ്പെട്ടു.
വലവൂർ ബാങ്ക് സ്ഥാനാർത്ഥി സംഗമവും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് ഇലക്ഷൻ കമ്മിറ്റി കൺവീനർ ജോസ് കുഴിക്കുളം, ജസ്റ്റ്യൻ പാറപ്പുറം, സ്ഥാനാർത്ഥികളായ ജോസ് തേക്കിലക്കാട്ട്, സുരേഷ് കൃഷ്ണൻ നായർ, ഷൈലജ രവീന്ദ്രൻ, ജിജി വാവൽകുന്നേൽ, അലൻ ജോസ് കക്കാട്ടിൽ, കുര്യൻ കണ്ണംകുളം, ടോമി എബ്രാഹം, കെ.എസ്.രാജു, നഖിൽ സഖറിയാസ്, ബെന്നി ജോസഫ്, വിനോദ് എൻ,സി ബി തോമസ് ശോഭ ബാബു, കത്രിന ബേബി തുടങ്ങിയവർ പ്രസംഗിച്ചു.