Hot Posts

6/recent/ticker-posts

വിപുലമായ പരിപാടികളോടെ തീക്കോയി ദി പീപ്പിൾസ് ലൈബ്രറി പ്ലാറ്റിനം ജൂബിലി സമാപനം 14ന്



തീക്കോയി ദി പീപ്പിൾസ് ലൈബ്രറി & റീഡിം​ഗ് റൂം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഒക്ടോബർ 14ന് നടക്കും. വിപുലമായ പരിപാടികളാണ് അന്നേ ദിവസം സംഘടിപ്പിച്ചിരിക്കുന്നത്. 


14 ശനിയാഴ്ച വൈകുന്നേരം 4ന് തീക്കോയി ടൗണിലാണ് സമ്മേളനം നടക്കുന്നത്. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിക്കും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല അവാർഡ് വിതരണം നിർവഹിക്കും. തീക്കോയി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് വിശിഷ്ട വ്യക്തികളെ ആദരിയ്ക്കും. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ​ഗോപാലൻ, ജില്ലാ പഞ്ചായത്തം​ഗം അഡ്വ. ഷോൺ ജോർജ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്,  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ചന്ദ്രബാബു, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോഡ് ഫ്രാൻസിസ് തുടങ്ങിയവരും പങ്കെടുക്കും. സമ്മേളനത്തിന് ശേഷം വൈകുന്നേരം ആറ് മണിയ്ക്ക് പീപ്പിൾസ് ഓർക്കസ്​ട്ര നയിക്കുന്ന സാ​ഗരം ​ഗാനമേളയും നടക്കും.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം