ചാത്തപ്പുഴയിൽ വ്യാഴാഴ്ച ഉണ്ടായ വെള്ളക്കെട്ട്
ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ചാത്തപ്പുഴയിൽ വ്യാഴാഴ്ച പെയ്ത മഴയിൽ ഉണ്ടായത് അതിരൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരമായി പുതിയതായി ഇവിടെ ഓട നിർമ്മിച്ചത് അടുത്തകാലത്താണ്. വ൪ഷങ്ങളുടെകാത്തിരിപ്പിനും മുറവിളികൾക്കും ശേഷമാണ് ഇവിടെ ഓട നിർമ്മിച്ചത്
ഇവിടെ നിർമ്മിച്ച ഓട കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണിത്. ചെറുവാഹനങ്ങൾ പോയിട്ട് വലിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. കാൽനടയാത്രയുടെ കാര്യം പിന്നെ പറയേണ്ടതില്ല. വാഗമൺ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കാത്ത് നിൽക്കുന്ന ബസ് സ്റ്റോപ്പ് കൂടിയാണ് ഇത്.
പ്രദേശം വെള്ളക്കെട്ട് ഇല്ലാതെ
മഴ പെയ്താൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വെള്ളക്കെട്ട് ഉണ്ടാകുന്ന ഇവിടെ മഴ സമയത്ത് ബസ് കാത്ത് നിൽക്കാനും സാധ്യമല്ല. തുലാമഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ദിവസവും ഇത് തന്നെയാണ് ഇവിടുത്തെ സ്ഥിതി. ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. കലുങ്ക് പൊളിച്ച് പണിയണമെന്നും ആവശ്യം ഉയരുകയാണ്.