Hot Posts

6/recent/ticker-posts

2022ൽ ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 1.68 ലക്ഷം പേർ


representative image

2022ൽ രാജ്യത്തു നടന്ന 4.61 ലക്ഷം റോഡ് അപകടങ്ങളിലായി 1.68 ലക്ഷം പേർ കൊല്ലപ്പെട്ടതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോർട്ട്. അപകടങ്ങൾ മുൻ വർഷത്തേക്കാൾ 11.9 ശതമാനവും മരണം 9.4 ശതമാനവും പരുക്കേറ്റവരുടെ എണ്ണം 15.3 ശതമാനവും വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 


2022ൽ രാജ്യത്തു റിപ്പോര്‍ട്ടു ചെയ്ത 4,61,312 അപകടങ്ങളിൽ 1,51,997 അപകടങ്ങളും (32.9 ശതമാനം) നടന്നത് ദേശീയപാതകളിലാണ്. 1,06,682 അപകടങ്ങൾ (23.1 ശതമാനം) സംസ്ഥാന പാതകളിലും ബാക്കിയുള്ള 2,02,663 അപകടങ്ങൾ (43.9 ശതമാനം) മറ്റു റോഡുകളിലും സംഭവിച്ചു. 


ആകെ 1,68,491 പേർ കൊല്ലപ്പെട്ടതിൽ 61,038 (36.2 ശതമാനം) പേർക്ക് ജീവൻ നഷ്ടമായത് ദേശീയപാതകളിലാണ്. 4,43,366 പേർക്കാണ് അപകടങ്ങളിൽ പരുക്കേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു.






Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
Gold Rate | സംസ്ഥാനത്ത് സ്വർണവില താഴേക്ക് തന്നെ; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ