മാറിക - രാമപുരം റോഡിൽ കുണിഞ്ഞിക്കു (Kuninji ) സമീപം പന്തയ്ക്ക വളവിൽ ആണ് ആന്ധ്രപ്രദേശിൽ നിന്നും വന്ന അയ്യപ്പഭക്തരുടെ ബസ് അപകടത്തിൽപ്പെട്ടത്. തലനാരിഴക്കാണ് ബസ് മറിയാതെ രക്ഷപെട്ടത്. ഈ റോഡിലെ നിരന്തരം അപകടം നടക്കുന്ന ഒരു വളവാണിത്.
ശബരിമല സീസണിൽ (ഗൂഗിൾ മാപ്പ് ഇട്ടുകഴിഞ്ഞാൽ) മൂവാറ്റുപുഴയിൽ നിന്നും പാലായ്ക്ക് മൂവാറ്റുപുഴ ആരക്കുഴ - പണ്ടപ്പിള്ളി - മാറിക - കുണിഞ്ഞി - രാമപുരം - പാലാ എന്നിങ്ങനെ ഈ വഴിയാണ് കാണിക്കുന്നത്. എന്നാൽ ഈ വഴി അപകടകരവും വളരെ വീതി കുറഞ്ഞതുമാണ്. ശബരിമല സീസണിൽ നിരവധി വലിയ വാഹനങ്ങൾ ഇതുവഴി കടന്നു വരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.