Hot Posts

6/recent/ticker-posts

ദീപാവലിക്ക് പിന്നിലെ ഐതീഹ്യങ്ങൾ അറിയാം


representative image

ദീപാവലിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാട്. നവംബർ 12നാണ് ഈ വർഷത്തെ ദീപാവലി. നിരവധി ആചാരങ്ങളും ചടങ്ങുകളും ദീപാവലിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്.


വീടുകൾ വൃത്തിയാക്കി ലക്ഷ്മി പൂജ നടത്തുന്നതോടെ ദീപാവലി അഘോഷങ്ങൾ ആരംഭിക്കുകയായി. പിന്നെ പുതിയ വസ്ത്രം വാങ്ങലും, വീട് അലങ്കരിക്കലും വീട് മുഴുവൻ ദീപം തെളിക്കലും എല്ലാം ദീപാവലി ആഘോഷങ്ങളിൽ ഉൾപ്പെടും.


ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്.


രാവണനെ നിഗ്രഹിച്ച്, അഗ്നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ അയോദ്ധ്യാവാസികൾ ദീപാലങ്കാരങ്ങൾ നടത്തിയെന്നാണ് ഒരു വിശ്വാസം.



ശ്രീകൃഷ്ണൻ ദുഷ്ടനായ നരകാസുരനെ വധിച്ചതിൽ സന്തുഷ്ടരായ ദേവകൾ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം. മഹാബലിയുമായി ബന്ധപ്പെട്ടും ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നുണ്ട്.

ജൈനമതക്കാരുടെ ദീപാവലി ആഘോഷം മറ്റൊന്നാണ്. ജൈനമത സ്ഥാപകനായ വർദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് അവർ കണക്കാക്കുന്നത്. അദ്ദേഹം യശ്ശശരീരനായെങ്കിലും ഇപ്പോഴും ജൈനമതക്കാർ ആ വെളിച്ചം ഉൾക്കൊള്ളുന്നുണ്ട്. അതിന്റെ ഓർമ്മ പുതുക്കലായിട്ടാണ് ജൈനമതക്കാർ ദീപാവലി ആഘോഷിക്കുന്നത്.
Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്