Hot Posts

6/recent/ticker-posts

സിനിമ നടനാവാൻ പോയി ഒടുവിൽ സിനിമാ നിർമ്മാതാവായ കഥ കുട്ടികളോട് പറഞ്ഞ് കാപ്പൻ


എലിക്കുളം: എം.ജി.എം യു.പി സ്കൂളിൽ എത്തിയപ്പോൾ എംഎൽഎയുടെ മനസ്സ് അല്പം പുറകോട്ട് സഞ്ചരിച്ചു. തനിക്ക് യുപി സ്കൂളിൽ പഠിക്കുമ്പോൾ സമ്മാനമൊന്നും ലഭിച്ചിട്ടില്ല. ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ആദ്യമായി സമ്മാനം ലഭിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് മത്സരാർത്ഥികൾ മാത്രം ഉള്ള ഓട്ടൻ തുള്ളലിന് പങ്കെടുത്തു. അങ്ങനെ രണ്ടാം സ്ഥാനം ലഭിച്ചു. സിനിമ നടനാവാൻ പോയി ഒടുവിൽ സിനിമാ നിർമ്മാതാവ് ആയ കഥയും കാപ്പൻ പങ്കുവെച്ചു. 


ഒരിക്കലും തോൽവികളെ ഭയക്കരുത് മുൻപോട്ട് തന്നെ പോവുക. മൂന്നു തവണ തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയ ശേഷം നാലാമത്തെ തവണയാണ് എംഎൽഎ ആയി വിജയം നേടാനായത്. അതുകൊണ്ട് ധൈര്യമായി മുൻപോട്ടു പോകുവാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 





പത്തൊൻപൻപതു വർഷമായി തുടർച്ചയായി സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിലും സംസ്കൃത കലോത്സവത്തിലും മികച്ച വിജയം കരസ്ഥമാക്കിയ എലിക്കുളം എം.ജി.എം യു.പി സ്കൂളിലെ കുട്ടികളേയും പരിശീലിപ്പിച്ച അധ്യാപകരേയും അനുമോദിച്ച യോഗത്തിലായിരുന്നു എംഎൽഎയുടെ ഓർമ്മകൾ പങ്കുവച്ചത്. 


സ്കൂൾ മാനേജർ പി.എൻ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വിജയികളെ അനുമോദിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി നിർവ്വഹിച്ചു. അദ്ധ്യാപകരെ ആദരിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസണും മുഖ്യ പ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊ.എം.കെ രാധാകൃഷ്ണനും നിർവ്വഹിച്ചു. പഞ്ചായത്തംഗവും പൂർവ്വ വിദ്യാർത്ഥിയുമായ മാത്യൂസ് പെരുമനങ്ങാട്, പഞ്ചായത്തംഗം ദീപ ശ്രീജേഷ്, ഉരുളികുന്നം എസ്.ഡി എൽ.പി സ്കൂൾ മാനേജർ ഇ.ആർ സുശീലൻ പണിക്കർ, പി.റ്റി.എ പ്രസിഡന്റ് കെ.എം രതീഷ് കുമാർ, മാതൃ സംഗമം പ്രസിഡന്റ് ആൽബി മഹേഷ്, സ്കൂൾ ഹെഡ് മിസ്ട്രസ് കെ.എ അമ്പിളി, എസ്.ആർ.ജി കൺവീനർ രമ്യ വി കുമാർ എന്നിവർ സംസാരിച്ചു. റിട്ട: അധ്യാപകരായ മീനടം ഉണ്ണികൃഷ്ണൻ, അബ്ദുൽ കരീം മുസലിയാർ എന്നിവരെ ആദരിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു