സർക്കാർ ഏറ്റെടുക്കുന്ന ഭൂമി കർഷകർക്കും ഭൂരഹിതർക്കും നൽകണം: ജോസ് കെ മാണി എംപി
November 17, 2023
ഏറ്റുമാനൂർ: സർക്കാർ ഏറ്റെടുക്കുന്ന കൃഷിഭൂമി കർഷകർക്കും ഭൂരഹിതർക്കുമായി നൽകണമെന്നും കൃഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നും കേരള കോൺ (എം) ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. നെൽകർഷകരുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺ (എം) കോട്ടയം ജില്ലാ കമ്മിറ്റി ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭൂ അവകാശ കർഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ഗവ:ചീഫ് വിപ്പ് ഡോ.എൻ.ജയ് രാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.