Hot Posts

6/recent/ticker-posts

ഗൂഗിള്‍ പേ ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി; റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്നു രൂപ വരെ അധികം


മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. 


കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്.


കണ്‍വീനിയന്‍സ് ഫീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 രൂപ മുതല്‍ 300 രൂപ വരെയുള്ള റീചാര്‍ജിന് രണ്ടു രൂപ ഈടാക്കും. അതില്‍ കൂടുതലുള്ളതിന് മൂന്ന് രൂപയാണ് ഈടാക്കുന്നതെന്ന് മുകുള്‍ ശര്‍മ്മ പറഞ്ഞു. 


ഈ മാസമാദ്യം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ സേവന നിബന്ധനകള്‍ അപ്ഡേറ്റ് ചെയ്തതായി മൈസ്മാര്‍ട്ട്‌പ്രൈസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തില്‍ ഫീസ് നിശ്ചയിച്ചേക്കാമെന്നും പുതുക്കിയ സേവന നിബന്ധനകള്‍ പറയുന്നുണ്ട്. 


ഓപ്പറേറ്ററുടെ വെബ്സൈറ്റ് വഴി റീചാര്‍ജ് പ്ലാനുകള്‍ വാങ്ങുന്നത് കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കാനുള്ള ഏക മാര്‍ഗമാണെന്ന സൂചനയുണ്ട്. ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിള്‍ പേയല്ല. പേടിഎം, ഫോണ്‍പേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു