Hot Posts

6/recent/ticker-posts

ഐ.എൻ.ടി.യു.സി മണ്ഡലം സമ്മേളനവും ഉമ്മൻ ചാണ്ടി നൂറാം ദിന അനുസ്മരണവും നടത്തി



ഐ.എൻ.ടി.യു.സി മഞ്ഞപ്ര മണ്ഡലം സമ്മേളനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നൂറാംദിന അനുസ്മരണവും ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.ടി. പോൾ അനുസ്മരണവും മഞ്ഞപ്രയിൽ
നടത്തി.

വടക്കുംഭാഗം ഐ.എൻ.ടി.യു.സി ലേബർ സെന്ററിൽ നടന്ന സമ്മേളനം നിയോജക മണ്ഡലം പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻറണി അധ്യക്ഷത വഹിച്ചു.


പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടായിട്ടുള്ള പ്രയാസം പരിഹരിക്കാൻ മഞ്ഞപ്രയിൽ പൊതു മാർക്കറ്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുക, ചാറ്റു പാടത്തെ സ്വകാര്യ ബസ് സ്റ്റാൻറ് പ്രവർത്തനക്ഷമമാക്കുക, വടക്കുംഭാഗത്ത് പൊതു ടോയ്ലെറ്റ് നിർമ്മിക്കുക എന്നി വിവിധ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.


ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എം.വി.ദേവസി, ജോഷി പടയാടൻ, സിബി കണ്ണോത്താൻ, ബൈജു കൈ താരത്ത്, അലക്സ് ആൻറു, രാജു ഡേവീസ്, കെ.സോമശേഖരൻ പിള്ള , ജോയ് അറയ്ക്ക, ദിനു ജോർജ് , ഷിജോ മാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു