Hot Posts

6/recent/ticker-posts

കെജ്‌രിവാള്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകണം



ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ചോദ്യംചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് ആം ആദ്മി പാര്‍ട്ടി. 



തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാകില്ലെന്ന് അറിയാവുന്നതിനാല്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് എ.എ.പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതീഷി ആരോപിച്ചു. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി. രാഷ്ട്രീയവേട്ട നടത്തുകയാണെന്ന് അതീഷി പറഞ്ഞു.



'കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും നേതാക്കളെയും ലക്ഷ്യമിടും. ഝാര്‍ഖണ്ഡില്‍ തോല്‍പ്പിക്കാനാകാത്തതിനാല്‍ അടുത്ത ലക്ഷ്യം ജെ.എം.എം. നേതാവും അവിടെ മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനാകും. ബിഹാറില്‍ മഹാസഖ്യം പൊളിക്കാനാകാത്തതിനാല്‍ തേജസ്വി യാദവിനെ ഉന്നമിടും. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ലക്ഷ്യമാക്കും', അതീഷി പറഞ്ഞു. 



കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്നതിനാല്‍ തങ്ങളുടെ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.


മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ച ഹാജരാകാനാണ് കെജ്‌രിവാളിനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. ഇതേ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സി.ബി.ഐ. അദ്ദേഹത്തെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും മദ്യനയ കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്.
Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു