തിരുവനന്തപുരം: മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ‘മിദ്‌ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നിലവിൽ ഒഡീഷ തീരത്തുനിന്നു കിഴക്കു ദിശയിൽ 190 കി.മീ. അകലെയും ബംഗാളിന്റെ തെക്ക്, തെക്ക് – കിഴക്ക് ദിശയിൽ 200 കി.മീ. അകലെയും ബംഗ്ലദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 കി.മീ. അകലെയും സ്ഥിതിചെയ്യുന്നു.
ഇന്ന് രാത്രിയോ നാളെ രാവിലെയോടെ ചുഴലിക്കാറ്റ് വടക്ക്, വടക്ക് – കിഴക്ക് ദിശയിൽ സഞ്ചരിച്ചു ബംഗ്ലദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 3 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.