റിട്ടയർമെന്റിന് ശേഷം മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്നതാണ് പെൻഷനുകൾ. അതുകൊണ്ടുതന്നെ മുതിർന്ന പൗരന്മാരെ സംബന്ധിച്ച് പെൻഷൻ തുക എന്നത് വളരെ ആശ്വാസമുള്ള കാര്യമാണ്. 60 വയസ്സിനും 80 വയസ്സിനും ഇടയിൽ പ്രായമുളളവർ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
അതേസമയം, അടുത്ത വർഷം ഒക്ടോബർ 31ന് മുൻപ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയാണെങ്കിൽ, മുടങ്ങിയ തുകയ്ക്കൊപ്പം പെൻഷനും പുനരാരംഭിക്കും. പ്രധാനമായും അഞ്ച് മാർഗ്ഗങ്ങളിലൂടെയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനാവുക. പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് പോർട്ടൽ, പോസ്റ്റ് പേയ്മെന്റ് ബാങ്ക്, ഫേസ് ഒതന്റിക്കേഷൻ, നിയുക്ത ഓഫീസർ ഒപ്പ്, ഡോർ സ്റ്റെപ് ബാങ്കിംഗ് എന്നിവ വഴി സമർപ്പിക്കാവുന്നതാണ്.