Hot Posts

6/recent/ticker-posts

അദാനി ഫൗണ്ടേഷന്‍റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്‍റെ പുനരുദ്ധാരണം പുരോഗമിക്കുന്നു


തിരുവനന്തപുരം: അദാനി ഫൗണ്ടേഷന്‍ 2020 മുതല്‍ വെള്ളായണി തടാകത്തിന്‍റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്‍റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ളോട്ടിങ് ബാര്‍ജ് (ഹിറ്റാച്ചി) ഉപയോഗിച്ചുള്ളതാണ് ഈ രീതി.


നമ്മുടെ അടിസ്ഥാന തത്വങ്ങളും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദായി പോര്‍ട്ട്സിനും സ്പെഷല്‍ ഇക്കണോമിക് സോണിനുമുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കാണാനാവുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ഝാ പറഞ്ഞു.





വെള്ളായണി തടാകത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യവും കണക്കിലെടുത്ത് അദാനി ഫൗണ്ടേഷന്‍ ഇക്കാര്യങ്ങളില്‍ പ്രാദേശിക സമൂഹം, സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ തുടങ്ങിയവയെ തുടര്‍ച്ചയായി പങ്കെടുപ്പിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെയുള്ള പുരോഗതി നിലനിര്‍ത്താനും ഫൗണ്ടേഷന്‍ പ്രാദേശിക പഞ്ചായത്തുകള്‍, എന്‍ജിഒകള്‍ ഇവിടെ താമസിക്കുന്നവര്‍ എന്നിവരുമായി സഹകരിക്കും.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു