കോട്ടയം: എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം നവംബർ 14 മുതൽ 20 വരെ നടക്കും. ജില്ലാതല ആഘോഷവും പൊതുസമ്മേളനവും നവംബർ 17 ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര തിരുനക്കരയിൽ സമാപിക്കും.
കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി അവാർഡ് വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, ചങ്ങനാശേരി അർബൻ ബാങ്ക് ചെയർമാൻ എ.വി റസൽ,
സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണർ എം.ബിനോയ്കുമാർ, കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ അഡ്വ.സതീഷ് ചന്ദ്രൻ നായർ, അഡ്വ.ജോസഫ് ഫിലിപ്പ് ജോൺസൺ പുളിക്കീൽ, പി.ഹരിദാസ്, കോട്ടയം പി.സി.എ.ആർ.ഡി.ബി പ്രസിഡന്റ് ജി.ഗോപകുമാർ,
ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ.വിജയകുമാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, കെ.സി.ഇ.യു കോട്ടയം ജില്ലാ സെക്രട്ടറി കെ.പ്രശാന്ത്, കെ.സി.ഇ.എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ സന്തോഷ്, കോട്ടയം ജില്ലാ സെക്രട്ടറി ബിജു എന്നിവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് നവംബർ 16ന് ഉച്ചയ്ക്ക് രണ്ടിന് സമകാലീന സഹകരണ പ്രസ്ഥാനം എന്ന വിഷയത്തിൽ സെമിനാർ നടക്കും.