കോട്ടയം: ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ കലാമത്സരങ്ങൾക്കു കുമരകത്ത് തുടക്കം. അഞ്ച് വേദികളിലായി 33 പരിപാടികളാണ് ഇന്നലെ നടന്നത്. കുമരകം ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നിലയം, ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയം, കുമരകം ഗ്രാമപഞ്ചായത്ത് ഹാൾ, ജി.വി.എച്ച്.എസ് ക്ലാസ് റൂം, എൻ.എസ്.എസ് കരയോഗം ഹാൾ എന്നിവയാണ് മത്സരങ്ങൾ നടക്കുന്ന വേദി.
ആദ്യദിന മത്സരങ്ങളിലെ വിജയികൾ
ഫ്‌ളൂട്ട്: ഒന്നാം സ്ഥാനം: അഭിനവ് എസ് - വൈക്കം ബ്ലോക്ക്
രണ്ടാം സ്ഥാനം: നവ്യ സി - മാടപ്പള്ളി ബ്ലോക്ക്
തബല: ഒന്നാം സ്ഥാനം: സിദ്ധാർഥ് പി.ജി- വൈക്കം ബ്ലോക്ക്
മൃദംഗം: ഒന്നാം സ്ഥാനം - വിഷ്ണു നാരായണൻ- മാടപ്പള്ളി ബ്ലോക്ക്
ഗിത്താർ: ഒന്നാം സ്ഥാനം - സൗപർണിക റ്റാൻസൻ- ഏറ്റുമാനൂർ ബ്ലോക്ക്
മോണോആക്ട്: ഒന്നാം സ്ഥാനം - മഹേശ്വർ അശോക്- മാടപ്പള്ളി ബ്ലോക്ക്.
രണ്ടാം സ്ഥാനം -കീർത്തന പ്രദീപ്, ഏറ്റുമാനൂർ ബ്ലോക്ക്
മൂന്നാം സ്ഥാനം: കൃഷ്ണപ്രിയ പി. സന്തോഷ് - ഉഴവൂർ ബ്ലോക്ക്
മിമിക്രി : ഒന്നാം സ്ഥാനം - അതുൽ സോജൻ, ഈരാറ്റുപേട്ട ബ്ലോക്ക്
രണ്ടാം സ്ഥാനം -മഹേശ്വർ അശോക്-മാടപ്പള്ളി ബ്ലോക്ക്
സോണി മാത്യു - ചങ്ങനാശ്ശേരി നഗരസഭ
സംഘഗാനം: ഒന്നാം സ്ഥാനം - മെൽവി ആന്റണി ആൻഡ് ടീം,
ചങ്ങനാശേരി നഗരസഭ
രണ്ടാം സ്ഥാനം-ശ്രീനന്ദ ശ്രീനേഷ് ആൻഡ് ടീം ,വൈക്കം ബ്ലോക്ക്.
മൂന്നാം സ്ഥാനം -സേതുലക്ഷ്മി ആൻസ് ടീം, കടുത്തുരുത്തി ബ്ലോക്ക്
കേരളോത്സവത്തിൽ ഇന്ന് ( നവംബർ 19)
വേദി ഒന്ന്, ഇന്നസെന്റ് നഗർ (കുമരകം ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം)
1.തിരുവാതിര
2.നാടോടിപ്പാട്ട്
3.ഒപ്പന
4.വള്ളംകളി പാട്ട് ( കുട്ടനാടൻ )
5.വള്ളംകളി പാട്ട് (ആറന്മുള )
6.നാടോടിനൃത്തം ഗ്രൂപ്പ്
7.മണിപൂരി
8.കഥക്
വേദി 2, കലാഭവൻ മണി നഗർ (ജി. വി. എസ്. എസ്. ഓഡിറ്റോറിയം)
1.ദഫ്മുട്ട്
2.മാർഗം കളി
3.വട്ടപ്പാട്ട്
4.കോൽകളി
5.സംഘനൃത്തം
6.ഏകാങ്കനാടകം(മലയാളം )
7.നാടകം (ഹിന്ദി, ഇംഗ്ലീഷ് )
വേദി മൂന്ന്, കെ.പി.എ. സി. ലളിത നഗർ (കുമരകം ഗ്രാമപഞ്ചായത്ത് ഹാൾ )
1.ലളിതഗാനം( പുരുഷൻ )
2.ലളിതഗാനം (വനിത )
3.കവിതാലാപനം (സിംഗിൾ )
4.നാടോടിപ്പാട്ട് ( സിംഗിൾ )
5.കർണാടക സംഗീതം
6.വായ്പ്പാട്ട് ( ക്ലാസിക്കൽ ഹിന്ദുസ്ഥാനി )
വേദി 4, പൊൻകുന്നം വർക്കി നഗർ ( ജി. വി. എച്ച്. എസ്. ക്ലാസ്സ് റൂം )
1.ഫോട്ടോഗ്രാഫി
2.പോസ്റ്റർ മേക്കിങ്
3.കളിമൺ ശില്പ നിർമാണം
4.ഫ്‌ലവർ അറേഞ്ച്‌മെന്റ് ( പുഷ്പാലങ്കാരം)
5.മെഹന്തി (മൈലാഞ്ചി ഇടൽ)
6.ക്വിസ് മത്സരം