Hot Posts

6/recent/ticker-posts

വ്യാജ വോട്ടർ ഐഡി നിർമ്മാണം പോലീസ് അന്വേഷണം വേണം: പ്രൊഫ.ലോപ്പസ് മാത്യു


കോട്ടയം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് (ഇലക്ഷൻ ഐഡി കാർഡ്) നിർമ്മിച്ചതിൽ കോൺഗ്രസ് പാർട്ടിക്ക് അകത്തു നിന്നു തന്നെ ആരോപണവും പരാതിയും ഉണ്ടായിരിക്കുന്നത് നിസ്സാര കാര്യമല്ലെന്നും, ഇത് പാർട്ടിക്ക് അകത്ത് അന്വേഷിച്ച് ഒതുക്കി തീർക്കേണ്ടതല്ല എന്നും ഇതു സംബന്ധിച്ച പോലീസ് ഉന്നതതല അന്വേഷണം നടത്തണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. 


ഇപ്പോൾ പരാതിക്കാർ എഐസിസിക്കാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ ഇലക്ഷൻ ഐഡി നിർമ്മാണം രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഗുരുതരമായ ക്രിമിനൽ നടപടിയാണ് നടന്നിരിക്കുന്നത്. 


കോൺഗ്രസ് പാർട്ടിയുടെ ഗ്രൂപ്പിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഭാരവാഹിത്വ ഇലക്ഷൻ ജയിക്കാൻ വേണ്ടിയാണ് ഈ നടപടി ഉണ്ടായതെങ്കിലും, ആൾമാറാട്ടത്തിനും തീവ്രവാദികൾക്ക് ദുർവിനിയോഗം നടത്തുവാനും വരെ പ്രേരണ നൽകുന്ന ഈ നടപടി ക്രൈംബ്രാഞ്ചോ അതുമല്ലെങ്കിൽ സിബിഐ വരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷണ നടപടികൾക്ക് വിധേയമാക്കണമെന്നും ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.





Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു