കോട്ടയം: ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര ധനകാര്യ മന്ത്രി മോദി സർക്കാരിനെ കുറിച്ച് തന്റെ ഭർത്താവ് സീതാരാമൻ പറയുന്നത് കേൾക്കാൻ തയ്യാറാവണമെന്ന് കേരള കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ജോസഫ് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനും ഇടതുപക്ഷ കർഷക സംഘടനകളും സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയം ഹെഡ് ഓഫീസ് പടിക്കൽ നടത്തിയ മഹാധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി റ്റി.ആർ രഘുനാഥൻ അദ്ധ്യക്ഷതവഹിച്ചു.

വിവിധ സംഘടനാ നേതാക്കളായ ഫിലിപ്പ് ജോസഫ്, റജി സഖറിയ, വി.കെ സന്തോഷ്കുമാർ, ഡാന്റീസ് കൂനാനിക്കൽ, മത്തച്ചൻ പ്ലാത്തോട്ടം, കെ.എം.രാധാകൃഷ്ണൻ, ജോസ് കുറ്റ്യാനിമറ്റം, വി.പി.കൊച്ചുമോൻ, ജോസുകുട്ടി പൂവേലിൽ, പി.എം.പ്രഭാകരൻ, സന്തോഷ് കല്ലറ, വി.ബി.ബിനു, ഒ.പി.എ സലാം, പി.കെ.കൃഷ്ണൻ, ജോൺ വി.ജോസഫ്, ഖലിൽ റഹ്മാൻ, റഷീദ് കോട്ടപ്പള്ളി, ഇ.എൻ.ദാസപ്പൻ, പി.എം.പ്രഭാകരൻ, റ്റി.ജെ.ജോണികുട്ടി, ജോയി നടയിൽ, ബാബു കെ ജോർജ്, വി.റ്റി തോമസ്, പി.ആർ തങ്കച്ചൻ, എം.കെ ദിലീപ്, റ്റി.വി.ബേബി, റ്റി.ജെ ജോണിക്കുട്ടി, എം.കെ ദിലീപ്, ജോസുകുട്ടി പൂവേലിൽ, പി.വി.പ്രസാദ്, എ.ജി.അജയകുമാർ തുടങ്ങിയവർ മഹാ ധർണ്ണയെ അഭിസംബോധന ചെയ്തു.