കെ.ടി.ഡി.എസും ഹാപ്പി ജേർണി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വിനോദ യാത്ര വിജയകരമായി പൂർത്തിയാക്കി തിരികെയെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 46 ഓളം അംഗങ്ങളുമായി പാലായിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ചെ യാത്ര ആരംഭിച്ചത്.
യാത്രയ്ക്ക് കുമളി എസ് എൻ ഇൻറർനാഷണൽ ഹോട്ടലിൽ കെ ടി ഡി എസ് പ്രസിഡൻറ് സജീവ് കുമാന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കെ.ടി.ഡി.എസ് പ്രസിഡൻറ് സജീവ് കുമാർ, ഡയറക്ടർ അശോക് കുമാർ, കുമളി ജീപ്പ് ട്രക്കിംഗ് കൺട്രോളർ രാജീവ് കുമളി തുടങ്ങിയവർ ശുഭയാത്ര നേർന്ന് സംസാരിച്ചു.
2023 നവംബർ 24 വെള്ളിയാഴ്ച ആരംഭിച്ച തഞ്ചാവൂർ, വേളാങ്കണ്ണി, കുംഭകോണം യാത്രയിൽ കമ്പത്തെ മുന്തിരി തോട്ടങ്ങൾ, വെജിറ്റബിൾ ഫാം, ജമന്തി പാടങ്ങൾ, വേളാങ്കണ്ണി ചർച്ച്, തഞ്ചാവൂർ ബ്രഹദീശ്വര ക്ഷേത്രം, കുംഭകോണം ആദി കുംഭേശ്വരക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, (ദക്ഷിണേന്ത്യയിലെ കുംഭമേള ഇവിടെയാണ് നടക്കുന്നത്) മഹാമഹം കുളം, ചക്രപാണി ക്ഷേത്രം, ശാരംഗ പാണി ക്ഷേത്രം, പട്ടേശ്വരം ക്ഷേത്രം, നാഗേശ്വര ക്ഷേത്രം, മഹാലിംഗ സ്വാമി ക്ഷേത്രം തുടങ്ങിയവ സന്ദർശിച്ചു.
കഴിഞ്ഞ ഇരുപത്തി നാല് തവണയായി ഹാപ്പി ജേർണി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന യാത്രയാണ് ഇത്തവണയും വിജയകരമായി പൂർത്തിയാക്കിയത്.