പൊൻകുന്നം: ശബരിമല തീർഥാടകർക്കായി പൊലീസ് ചുക്കുകാപ്പി വിതരണം ആരംഭിച്ചു. ദേശീയപാതയോരത്തു പൊലീസ് സ്റ്റേഷനു മുൻപിലാണ് കാപ്പി വിതരണം. രാത്രി ദീർഘദൂര യാത്ര ചെയ്ത് എത്തുന്ന തീർഥാടകർക്കും ഡ്രൈവർമാർക്കും വിശ്രമത്തിനു സൗകര്യം നൽകി വാഹനാപകടങ്ങൾ കുറയ്ക്കലാണു ലക്ഷ്യം. തീർഥാടകർക്കു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കി. രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവർ ദിവസേന കാപ്പി വിതരണത്തിനു നേതൃത്വം നൽകും.
ഗവ.ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ ഐ.എസ്.രാമചന്ദ്രൻ, കെ.എ.ഏബ്രഹാം, എസ്എച്ച്ഒ ടി.ദിലീഷ്, ചിറക്കടവ് വില്ലേജ് ഓഫിസർ ടി.ഹാരിസ്, എ.ആർ.സാഗർ, പി.പ്രസാദ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജയകുമാർ കുറഞ്ഞിയിൽ, അഭിലാഷ് ചന്ദ്രൻ, ഷാജി നല്ലേപ്പറമ്പിൽ, പി.എം.സലിം, കെ.എം.ദിലീപ്, കെ.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സേവന ക്യാംപ് ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടകർക്കായി ജനറൽ ആശുപത്രിയിൽ അഖില ഭാരത അയ്യപ്പ സേവാസംഘം പൊൻകുന്നം യൂണിയൻ സേവന ക്യാംപ് ആരംഭിച്ചു. പ്രസിഡന്റ് എം.എസ്.മോഹൻഅധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് നിഷാ കെ.മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്തംഗം രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ , അമ്പിളി ശിവദാസ്, അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ, സുരേന്ദ്രൻ കൊടിത്തോട്ടം, ബാബു കാഞ്ഞിരപ്പളളി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് റെജി കാവുങ്കൽ, പി.ഒ.അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
ഭജന ആരംഭിച്ചു
മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, ഇടകടത്തി ധർമശാസ്താ ക്ഷേത്രം, ഗുരുദേവക്ഷേത്രം എന്നിവിടങ്ങളിൽ മണ്ഡലകാല ഭജന ആരംഭിച്ചു.