Hot Posts

6/recent/ticker-posts

പിടിച്ചെടുത്ത ബസ് തിരികെ നൽകണം; ഗാന്ധിപുരം ആർടിഒക്ക് റോബിൻ ബസുടമ കത്ത് നൽകും


കോട്ടയം: പിടിച്ചെടുത്ത ബസ് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് റോബിൻ ബസിന്റെ ഉടമ ഇന്ന് ഗാന്ധിപുരം ആർടിഒ ഓഫീസിൽ കത്ത് നൽകും. ഇന്നലെ ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആർടിഒ അറിയിച്ചിരുന്നു. ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു.

വാളയാർ അതിർത്തി വരെ തമിഴ്‌നാട് ആർടിസി ബസിലും പിന്നീട് ബസുടമ ഏർപ്പാട് ചെയ്ത വാഹനത്തിലുമാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്. 22ന് ബസിന്റെ പെർമിറ്റ് സംബന്ധിച്ച വിധി വരാനിരിക്കെ കേരള സർക്കാരിന്റെ ഒത്താശയോടെ നടത്തുന്ന നാടകമാണിതെന്നാണ് ബസുടമ ആരോപിക്കുന്നത്. 





രണ്ടാം ദിനം സർവീസ് നടത്തിയ റോബിൻ ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് ബസ് മാറ്റി.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ