കോട്ടയം: എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ജനസദസിന്റെ പേരിൽ നടത്തുന്ന ധൂർത്തും പൊള്ളത്തരങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ, കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക തകർച്ചയും അക്രമവും സ്ത്രീ പീഡനങ്ങളും ജനങ്ങളുടെ മുൻപിൽ വിശദീകരിക്കാനും എൽഡിഎഫ് സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കുന്നതിനും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ രണ്ടാം തീയതി കേരളത്തിലെ പതിനാല് ജില്ലകളിലും നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 2 ശനി 3:00 പിഎംന് ഏറ്റുമാനൂരിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിക്കും എന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
തിരുവഞ്ചൂർ രാധക്യഷ്ണൻ എം എൽ എ, മോൻസ് ജോസഫ് എം.എൽ.എ, മാണി സി കാപ്പൻ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, മുൻമന്ത്രി കെ.സി.ജോസഫ്, മുൻ എം.പി ജോയി എബ്രാഹം, മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, കെ.ഡി.പി രക്ഷാധികാരി സുൾഫിക്കർമയൂരി, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, ഘടകകക്ഷി ജില്ലാപ്രസിഡണ്ടുമാരായ റ്റി.സി അരുൺ, റ്റി.ആർ മദൻലാൽ, തമ്പിചന്ദ്രൻ, ടോമി വേദഗിരി, നീണ്ടൂർ പ്രകാശ്, പ്രിൻസ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളിൽ, ജി.ഗോപകുമാർ, ജയ്സൺ ജോസഫ്, ജെറോയി പൊന്നാറ്റിൽ, ബിനു ചെങ്ങളം, സോബിൻ തെക്കേടം, അബ്ദുൾ സമദ്, ടോമി പുളിമാൻതുണ്ടം, യുഡിഎഫ് സംസ്ഥാന - ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ്, ജെറോയി പൊന്നാറ്റിൽ, ബിനു ചെങ്ങളം, സോബിൻ തെക്കേടം, പി.എം സലിം, സാജു എം.ഫിലിപ്പ്, റ്റി.ആർ മധൻലാൽ, ടോമി വേധഗിരി എന്നിവർ കോട്ടയം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.