Hot Posts

6/recent/ticker-posts

കെ.ജി പ്രസാദിന് പിആർഎസ് നൽകി വഞ്ചിച്ച പിണറായി സർക്കാരിന് നെൽ കർഷകർ മാപ്പ് നൽകില്ല: തിരുവഞ്ചൂർ രാധാക്യഷ്ണൻ


കോട്ടയം: ആലപ്പുഴയിലെ നെല്ല് കർഷകൻ കെ ജി പ്രസാദിനെ പി.അർ.എസ് നൽകി വഞ്ചിച്ച്  ആത്മഹത്യയിലേക്ക് തള്ളിവിട്ട പിണറായി സർക്കാരിന് കർഷകർ മാപ്പ് നൽകില്ലെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.


പി ആർ എസ് കെണി ഒഴിവാക്കി കർഷനിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില സർക്കാർ നേരിട്ട് നൽകാൻ തയ്യാറാവണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രസംഗം നടത്തി.





യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, വി.ജെ ലാലി, തോമസ് കല്ലാടൻ, റ്റി.സി അരുൺ, പി.എസ് ജയിംസ്, റ്റി.ആർ മദൻലാൽ, തമ്പി ചന്ദ്രൻ, സാജു എം ഫിലിപ്പ്, ജയിസൺ ജോസഫ്, റഫിക്ക് മണിമല, യൂജിൻ തോമസ്, സിബി കൊല്ലാട്, സി.വി തോമസുകുട്ടി, കെ.ജി ഹരിദാസ്, ജോയി ചെട്ടിശ്ശേരി, പി.എൻ നൗഷാദ്, പ്രകാശ് പുളിക്കൻ, പി.എസ് സലിം, പി.എസ് ഉണ്ണി, അസിസ് കുമാരനല്ലൂർ, ഫറുക്ക് പാലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു