Hot Posts

6/recent/ticker-posts

കൂടുതൽ 'പ്രൊഫഷണ'ലാകാൻ കെഎസ്ആർ‌ടിസി


representative image

പ്രവർത്തനലാഭം ലക്ഷ്യമിട്ട് കെഎസ്‌ആർടിസിയെ മൂന്ന് സ്വതന്ത്രണ സോണുകളായി വിഭജിക്കുന്നു. ഇവയുടെ ഓരോന്നിന്‍റെയും തലപ്പത്ത് ജനറൽ മാനേജർമാരായി കെഎഎസ് ഉദ്യോഗസ്ഥർ എത്തും.


സൗത്ത്‌, സെൻട്രൽ, നോർത്ത്‌ എന്നിങ്ങനെ മൂന്നായാണ് കെഎസ്ആർടിസി വിഭജിക്കുന്നത്.


കെഎസ്ആർടിസിയുടെ പ്രവർത്തനം സുഗമമാക്കാൻ നാല്‌ കെഎഎസുകാരെ നിയമിക്കാനാണ്‌ ഡയറക്ടർ ബോർഡ്‌ ശുപാർശ നൽകിയിരിക്കുന്നത്. ഒരാൾ ചീഫ്‌ ഓഫീസിൽ ജനറൽ മാനേജരുടെ ചുമതല നിർവഹിക്കും. നിലവിൽ ചുമതല വഹിച്ചിരുന്ന എക്‌സിക്യൂട്ടീവ്‌ ഡയറക്ടർമാരുടെ നാലു തസ്‌തികയും റദ്ദാക്കും.



സൗത്ത്‌ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ്‌ ഉണ്ടാകുക. സെൻട്രൽ സോണിനു കീഴിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകൾ ഉണ്ടാകും. പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളാണ്‌ നോർത്ത്‌ സോണിനു കീഴിലുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽത്തന്നെയാകും സോൺ ആസ്ഥാനം. 


കെഎഎസുകാർ വരുന്നതോടെ സർവീസ്‌ ഓപ്പറേഷൻ മെച്ചപ്പെടുത്താനാകുമെന്നും അതുവഴി വരുമാനം വർദ്ധിപ്പിക്കാനാകുമെന്നുമാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് കണക്കുകൂട്ടുന്നത്. സർവീസ്‌ ഓപ്പറേഷനിലും അറ്റകുറ്റപ്പണി നടത്തുന്നതിലും സ്പെയർസ്‌പാർട്‌സ്‌ വാങ്ങുന്നതിലും സോണൽ ജനറൽ മാനേജർമാർക്ക്‌ അധികാരമുണ്ടാകും. 

ദൈനംദിന വരുമാനം വർധിക്കുകവഴി ജീവനക്കാർക്ക്‌ സ്വന്തംനിലയിൽ ശമ്പളം കൊടുക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. ശമ്പളവിതരണം സമയബന്ധിതമാക്കുകയും പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്‌. 
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു