Hot Posts

6/recent/ticker-posts

പാലായിൽ നിന്നും KTDS ഡിസംബർ 8,9,10 തീയതികളിൽ മൈലാപ്പൂർ തീർത്ഥാടനം സംഘടിപ്പിക്കുന്നു



ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം വാർഷികം പ്രമാണിച്ച്. ഈ ക്രിസ്മസ് കാലത്ത്, ജീവന്‍റെ വചനം പ്രഘോഷിച്ച അപ്പസ്തോലന്മാരുടെ കൂട്ടായ്മയില്‍, പുത്രനായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയില്‍ അതുവഴി ത്രിത്വൈകദൈവത്തിന്‍റെ രക്ഷാകരപദ്ധതിയോടു ചേര്‍ന്നുനില്‍ക്കാന്‍ തോമാശ്ലീഹാ പ്രാര്‍ഥനയിലായിരുന്നപ്പോൾ ശത്രുക്കള്‍ കുന്തംകൊണ്ടു കുത്തിയ ചിന്നമല, അദ്ദേഹം ബലിയർപ്പിച്ചിരുന്ന അൾത്താര, രക്തസാക്ഷിത്വം വരിച്ച St തോമസ് മൗണ്ട് . അന്ത്യവിശ്രമം കൊള്ളുന്ന മൈലാപ്പൂർ സാൻ തോം കത്തീഡ്രൽ എന്നിവ സന്ദർശിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവസരം കേരള സർക്കാരിന്റെ കീഴിലുള്ള കേരള ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റി (4418)ഒരുക്കുന്നു.

കൂടാതെ ചെന്നൈ, മഹാബലിപുരം, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. 2023 ഡിസംബർ 8, 9,10 തീയതികളിൽ പാലായിൽ നിന്നും യാത്ര പുറപ്പെടും. പുഷ്ബാക്ക് A/c ബസിൽ ആണ് യാത്ര. A/c റൂമിൽ താമസം ഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാൾക്ക് 5000 രൂപയാണ് ചാർജ്.
താല്പര്യമുള്ളവർ 9495875562 , 9744440023 എന്നീ നമ്പറുകളിൽ അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഭരണങ്ങാനത്ത് പ്രവർത്തിക്കുന്ന K.T.D.S ഓഫീസിൽ ബന്ധപെടുക.







Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു