പാലാ: ഒരു നൂറ്റാണ്ടോളം പാരമ്പര്യമുള്ള മുത്തോലിയുടെ ഗ്രാമീണ സമ്പത് വ്യവസ്ഥയുടെ അത്താണിയായി നിൽക്കുന്ന മുത്തോലി ഈസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളും ധനസ്ഥിതിയും ബോധ്യപ്പെടുത്തുന്നതിനും ഭാവി പ്രവർത്തനങ്ങളിൽ സഹകാരികളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായി 2023 നവംബർ 26 ഞായറാഴ്ച വൈകുന്നേരം 3.30 ന് മുത്തോലി ഗ്രാമപഞ്ചായത്ത് ഹാളിൽ സഹകാരി സംഗമം നടന്നു.
സാധാരണക്കാരന്റെ ആശ്രയമായാണ് സഹകരണ ബാങ്കുകൾ നിലകൊള്ളുന്നത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വിദേശ ജോലി അടച്ചുറപ്പുള്ള ഒരു വീട് എന്നിങ്ങനെ മനുഷ്യ സമൂഹത്തിലെ സ്വപ്ന തുല്യമായ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റുന്നതിനായി സഹ കരണബാങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല.
സഹകാരികൾക്ക് വളരെ ലളിതമായ നിയമവ്യ വസ്ഥയിലൂടെ ആവശ്യങ്ങളും പ്രയാസങ്ങളും തൊട്ടറിഞ്ഞ് അവരുടെ ജീവിതത്തിന് ചിറക് മുളപ്പിക്കാൻ ജീവനക്കാർക്കും, ഭരണസമിതിക്കും കഴിയാറുണ്ട്. വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗത്തിൽ പ്രതിപാദിച്ചു.