Hot Posts

6/recent/ticker-posts

നവകേരള സദസ് കേരളത്തിൻ്റെ പുതിയ ചരിത്രമെഴുതും: അഡ്വ.പ്രമോദ് നാരായൺ എം എൽ എ

നവകേരള സദസിലൂടെ കേരളം ഒരിക്കൽ കൂടി പുതിയ ചരിത്രമെഴുതുകയാണെന്നു അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു.  കേരളത്തിൻ്റെ തലസ്ഥാനം കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കും എത്തുന്ന അവസ്ഥയാണു നവകേരള സദസിലൂടെ ഉണ്ടാകാൻ പോകുന്നതെന്നും എംഎൽഎ പറഞ്ഞു. നവകേരള സദസ്സിന്റെ റാന്നി നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം റാന്നി വളയനാട്  ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.  

നാടിൻ്റെ പ്രശ്നങ്ങൾ നേരിട്ടു കേൾക്കുവാൻ ഭരണകൂടം ഒന്നാകെ ജനങ്ങളിലേക്കിറങ്ങി വരികയാണ്. കോവിഡ് മഹാമാരി, പ്രളയം തുടങ്ങിയ ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തു പിടിച്ച വിശക്കുന്നവൻ്റെ വിശപ്പകറ്റിയ  സർക്കാരാണിപ്പോഴുള്ളത്.  വലിയ വികസന പ്രഭാവമുള്ള വിഴിഞ്ഞം പദ്ധതി യുൾപ്പടെയുള്ളവ യാഥാർത്ഥ്യമാക്കിയ സർക്കാരാണിത്. കേരളത്തെ പുതിയ കേരളമാക്കുന്നതിൻ്റെ അർത്ഥവത്തായ ചുവടുവയ്പ്പാണു നവകേരളസദസ്. സർക്കാർ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുകയാണ്. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലുമായി 567 കോടി രൂപ ചിലവിൽ സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്ന ആദ്യ മണ്ഡലമായി റാന്നി മാറുകയാണ്. റാന്നി പാലം നിർമാണവും പൂർത്തിയാക്കും.


ആരോഗ്യം, റോഡ്, സ്‌കൂള്‍ തുടങ്ങിയ മേഖലകളില്‍ വിവിധങ്ങളായ വികസനപദ്ധതികളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്.
ഏഴുവര്‍ഷം കൊണ്ട് വികസനരംഗത്ത് മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണു നവകേരള സദസിന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ,ജില്ലാകളക്ടര്‍ എ. ഷിബു, സബ് കളക്ടർ സഫ്നാ നസ്റുദീൻ, മുൻ എം എൽ എ രാജു എബ്രഹാം, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരെ
രക്ഷാധികാരിയും അഡ്വ. പ്രമോദ് നാരായൺ എം എൽ എ  ചെയർമാനും,  റാന്നി തഹസീൽദാർ എം കെ അജിത് കുമാറിനെ ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.


ടി.എൻ ശിവൻകുട്ടി ,ജോജോ കോവൂർ ,ആലിച്ചൻ ആറൊന്നിൽ, ജോസഫ് കുര്യാക്കോസ്, ജേക്കബ് ഓതറ, സിറാജ് ചുങ്കപ്പാറ, എബ്രഹാം കുളമട, റെജി കൈതവന, കെ ആർ ഗോപാലകൃഷണൻ നായർ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാകും.

ഫിനാന്‍സ്, പബ്ലിക് മാനേജ്മെന്റ്, ഹെല്‍ത്ത്, സ്റ്റേജ് , കള്‍ച്ചറല്‍ , വെഹിക്കിള്‍ ആന്‍ഡ് ട്രാഫിക് മാനേജ്മെന്റ്, ഫുഡ് , എമര്‍ജന്‍സി, ലൈറ്റ് ആന്‍ഡ് സൗണ്ട് , വാളണ്ടിയര്‍, ഇന്‍വിറ്റേഷന്‍, തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു.


ജില്ലാകളക്ടര്‍ എ. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, മുൻ എംഎൽഎ രാജു എബ്രഹാം,റാന്നി തഹസില്‍ദാര്‍,എം.കെ.അജികുമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു