Hot Posts

6/recent/ticker-posts

ഓര്‍ബിസ്‌ലൈവ്‌സ് ഹാഫ് മാരത്തണ്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കൊച്ചി : തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് ഐ.എം.എ കൊച്ചിയുടെ സഹകരണത്തോടെ  നവംബര്‍ 12 ന് സംഘടിപ്പിക്കുന്ന ഓര്‍ബിസ്‌ലൈവ്‌സ് ഹാഫ് മാരത്തണിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബിനോജ് പോള്‍, സെക്രട്ടറി സുകുമാരന്‍ നായര്‍,ഓര്‍ബിസ്‌ലൈവ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആന്റണ്‍ ഐസക്ക് എന്നിവര്‍ അറിയിച്ചു. പുലര്‍ച്ചെ 4.30ന് കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന മാരത്തണ്‍ ഫിറ്റ്‌നസ് ഐക്കണും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ  ടിനു യോഹന്നാന്‍ ഫ് ളാഗ് ഓഫ് ചെയ്യും.

ചിറ്റിലപ്പിള്ളി ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി, വേള്‍ഡ് ബോക്‌സിംഗ് ചാമ്പ്യന്‍ കെ.എസ്.വിനോദ്, സിനിമാതാരം വരദ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ന്റെ ഗവര്‍ണര്‍ ടി.ആര്‍.വിജയകുമാര്‍,അഡ്വ. കെ.വി.സാബു, ഡോ.വിപിന്‍ റോള്‍ഡന്റ് തുടങ്ങിയവര്‍  പങ്കെടുക്കും.





മുതിര്‍ന്നവര്‍ക്ക് 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, കുട്ടികള്‍ക്കും കുടുംബത്തോടൊപ്പവും ഓടുന്നവര്‍ക്ക് 3 കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെയാണ് മാരത്തണ്‍ നടക്കുന്നത്. 21 കിലോമീറ്ററില്‍ പങ്കെടുക്കുന്നവര്‍ 12ന് പുലര്‍ച്ചെ നാലരയ്ക്കും 10 കിലോമീറ്ററില്‍ പങ്കെടുക്കുന്നവര്‍ അഞ്ചരയ്ക്കും ഫണ്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ ആറരയ്ക്കും റിപ്പോര്‍ട്ട് ചെയ്യണം. കാക്കനാട്, തൃക്കാക്കര, എന്‍.എ.ഡി എന്നിവിടങ്ങളിലൂടെ കടന്ന് തിരികെ ചിറ്റിലപ്പള്ളി സ്‌ക്വയറില്‍സമാപിക്കുന്ന വിധമാണ് മാരത്തണ്‍ ക്രമീകരിച്ചരിക്കുന്നത്. 


മാരണത്തണ്‍ കടന്നു പോകുന്ന വഴികളില്‍ ഓട്ടക്കാര്‍ക്കായി ദിശാ ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിവരികയാണ്. പുലര്‍ച്ചെ നാലരയ്ക്ക് ആരംഭിക്കുന്ന മാരത്തണ്‍ രാവിലെ ഏഴരയോടെ പൂര്‍ത്തിയാകും.പോലീസ് അനുമതിയോടെ നടക്കുന്ന മാരത്തണ്‍ എല്ലാവിധ ഗതാഗാത  നിയമങ്ങളും പാലിച്ചായിരിക്കും നടത്തപ്പെടുക. പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, മെഡല്‍സ്, ഭക്ഷണം, വെള്ളം, വൈദ്യ സഹായം എന്നിവയും  സജ്ജീകരിച്ചിട്ടുണ്ട്. 1.30 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുകയെന്നും സംഘാടകര്‍ അറിയിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു