കണക്ട് പാലാ എന്ന പേരിൽ ബി എം ടിവിയുമായി സഹകരിച്ച് ആരംഭിക്കുന്ന കണക്ട് പാലാ ആപ്പിന്റെ ബ്രോഷർ പ്രകാശനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ബ്രൈറ്റ് മീഡിയ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർമാരായ പ്രിൻസ് ബാബു, അമല കോട്ടൂപ്പറമ്പിൽ, ജിസ്മോൻ ജോസഫ്, ഡിനു മനോജ് എന്നിവരും ബി എം ടിവി ചീഫ് എഡിറ്റർ എബി ജെ ജോസ്, ബെന്നി കുടക്കച്ചിറ, ജോസ് മുകാല തുടങ്ങിയവരും പങ്കെടുത്തു.
കണക്ട് പാലാ ആപ്പ് - സേവനങ്ങൾ
മീനച്ചിൽ താലൂക്കിലെ ഏറ്റവും പുതിയ വാർത്തകളും സ്ഥാപനങ്ങളും സേവനങ്ങളും, ആംബുലൻസ്, മെഡിക്കൽ കെയർ, ഓരോ സ്ഥലത്തെയും ഓട്ടോ ടാക്സി നമ്പറുകൾ, സർക്കാർ സ്ഥാപനങ്ങളിലെ അറിയിപ്പുകൾ,
ഫോൺ നമ്പറുകൾ, ഇവന്റ് വീഡിയോ ലൈവ് ടെലികാസ്റ്റിംഗ്, അറിയിപ്പുകളും പരസ്യങ്ങളും സ്ഥാപനങ്ങളുടെ പ്രത്യേക ഓഫറുകളും സംബന്ധിച്ച ഷോർട് മെസ്സേജ് നോട്ടിഫിക്കേഷൻ സംവിധാനം, ഐറ്റം സേർച്ച് ചെയ്താൽ അത് ഏത് കടയിൽ ലഭിക്കുമെന്ന് മാപ്പും, ഫോൺ നമ്പറും, ചിത്രങ്ങളും സഹിതം അറിയാനുള്ള സംവിധാനം, മുൻനിര മലയാളം ചാനലുകളുടെ ലൈവ് സ്ട്രീമിംഗ് എന്നിവ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഇവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കസ്റ്റമർ കെയർ നമ്പറും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ സ്ഥാപനങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി വരികയാണ്. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിലവിൽ ലഭ്യമായ ആപ്പ് ജനുവരിയോടെ പൂർണ തോതിൽ സജ്ജമാകും. ഡിസംബർ 8 ന് നടക്കുന്ന പാലാ ജൂബിലിതിരുന്നാൾ തത്സമയം കണക്ട് പാലാ ആപ്പിലെ ലൈവ് വീഡിയോ ടാബിൽ കാണാനാകും.
സത്യസന്ധമായ വാർത്ത റിപ്പോർട്ടിംഗ് കൊണ്ടും മികവാർന്ന ഗ്രാഫിക്സ്, ദൃശ്യ, ശ്രവ്യ നിലവാരം കൊണ്ടും മൂന്ന് വർഷം കൊണ്ട് പാലായിലെ നമ്പർ വൺ ആയി ശ്രദ്ധേയമായ ഓൺലൈൻ മാധ്യമമാണ് ബി എം ടിവി. തികച്ചും സൗജന്യമായാണ് വാർത്തകളോടൊപ്പം പൊതു ജനങ്ങൾക്ക് ഓൺലൈനിൽ ഇത്രയേറെ സൗകര്യങ്ങൾ മൊബൈൽ ആപ്പിന്റെ രൂപത്തിൽ ഒരു കുടക്കീഴിൽ ഒരുക്കുന്നത്.