Hot Posts

6/recent/ticker-posts

കെ.ആർ നാരായണൻ അതിജീവനത്തിൻ്റെ അടയാളം: മോൻസ് ജോസഫ് എംഎൽഎ


പാലാ: സമാനതകളില്ലാത്ത അതിജീവനത്തിൻ്റെ അടയാളമാണ് മുൻ രാഷ്ട്രപതി കെ.ആർ നാരായണനെന്ന് മുൻ മന്ത്രി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കെ.ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ.ആർ നാരായണൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രതിസന്ധികളോട് പൊരുതുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. അവഗണനകൾക്കു കെ.ആർ നാരായണൻ്റെ മനോബലത്തെ തകർക്കാനായില്ലെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. കെ.ആർ നാരായണൻ തലമുറകൾക്കു പ്രചോദനമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ശക്തിയും വിജയവുമാണ് കെ.ആർ നാരായണൻ്റെ രാഷ്ട്രപതി സ്ഥാനമെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.





ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ബിനു പുളിയ്ക്കക്കണ്ടം, അഡ്വ.സന്തോഷ് മണർകാട്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ബിനു പെരുമന, സുമിത കോര, ജസ്റ്റിൻ ജോർജ്, അനൂപാ തോമസ് എന്നിവർ പ്രസംഗിച്ചു. കെ.ആർ നാരായണൻ്റെ അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ചിത്രപ്രദർശനവും നടത്തി. ചിത്രപ്രദർശനം ഫൗണ്ടേഷൻ വൈസ്ചെയർമാൻ ഡോ.സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു