Hot Posts

6/recent/ticker-posts

കരൂർ സമ്പൂർണ്ണ കുടിവെളള ഗ്രാമമാകുന്നു; 71.39 കോടിയുടെ പദ്ധതി നിർമ്മാണോദ്ഘാടനം 11ന്


പാലാ: ശുദ്ധമായ കുടിവെള്ളം പൈപ്പുകണക്‌ഷനിലൂടെ എല്ലാ ഗ്രാമീണ വീടുകളിലും ഉറപ്പുവരുത്തുന്ന ജൽ ജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി കരൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന 71.39 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഔപചാരികമായ നിർമ്മാണോദ്ഘാടനം ശനിയാഴ്ച (11.11.2023 ) നടത്തപ്പെടുകയാണ്. 


വലവൂർ സർവ്വീസ് സഹകരണ ബാങ്ക് കൺവെൻഷൻ സെന്ററിൽ രാവിലെ പത്തരയ്ക്ക് ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്‌റ്റ്യൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. മാണി സി കാപ്പൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. ജൽ ജീവൻ മിഷൻ - സാമൂഹിക ബോധന യജ്ഞത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവ്വഹിക്കും. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ ബോർഡംഗം ജി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വർഗീസ് മുണ്ടത്താനം, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം കെ.ജെ ഫിലിപ്പ് കുഴികുളം, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്, 


ജനപ്രതിനിധികളായ ലിസമ്മ ബോസ്, പ്രിൻസ് അഗസ്റ്റ്യൻ, വൽസമ്മ തങ്കച്ചൻ, അഖില അനിൽകുമാർ, ഷീലാ ബാബു, സീനാ ജോൺ, ആനിയമ്മ ജോസ്, മോളി ടോമി, ലിന്റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ, ലിസമ്മ ടോമി, പ്രേമകൃഷ്ണ സ്വാമി, അനസ്യാ രാമൻ, ഗിരിജാ ജയൻ, സാജു വെട്ടത്തേട്ട്, ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി അനിൽ രാജ്, ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ സുരേഷ് എൻ, ടോമി എൻ ജേക്കബ്, ജയകുമാർ പി.എസ്, സുഭാഷ് മുടിക്കുന്നേൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കുഞ്ഞുമോൻ മാടപ്പാട്ട്, ജിൻസ് ദേവസ്യാ, സജി.എൻ.റ്റി, പയസ് മാണി, ജയകുമാർ സി.എൻ, കെ.എസ്.രമേശ് ബാബു, ജോസ് കെ.ജെ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. 


പദ്ധതിക്കായി പത്തു സ്ഥലം സൗജന്യ നിരക്കിൽ നൽകിയ ബേബി തോമസ് പാലാത്തൊടുകയിലിനേയും ഐ.എസ്.എ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയേയും തദവസരത്തിൽ ആദരിക്കുന്നതാണ്. കെ.എം.മാണി ധനകാര്യ മന്ത്രിയായിരിക്കേ പാലാ ബിഷപ്പ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റിൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച കിണറിനെ അടിസ്ഥാനപ്പെടുത്തിയാണ് കരൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകൾക്കും 111T ക്കുമായി പ്രതിദിനം ആറു ദശലക്ഷം ലിറ്റർ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുവാനുള്ള ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. 

ചെറുകിട കുടിവെള്ള പദ്ധതികളുടെ വിപുലീകരണത്തിനായി ഒന്നര കോടി രൂപയുടെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയെന്ന ജലനിധിയും നടപ്പിലാക്കുന്നുണ്ട്. കരൂർ പഞ്ചായത്തിന്റെ 71.39 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർവ്വഹണ ഏജൻസി കേരള വാട്ടർ അതോറിറ്റിയും നിർവ്വഹണ സഹായ ഏജൻസി പാലാ രൂപതയുടെ സാമൂഹിക പ്രവർത്തന സംഘടനയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമാണ്. 

കരൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകൾക്കും പൈപ്പു കണക്ഷൻ കൊടുക്കുന്നതിനൊപ്പം ചെറുകിട കുടിവെള്ള പദ്ധതികളുടെ ടാങ്കുകളിലേക്കും ആവശ്യാനുസരണം ബൾക്ക് വാട്ടർ പർച്ചെയ്സ് എന്ന വിധം കുടിവെള്ളം ലഭ്യമാക്കാൻ സമഗ്ര ജൽ ജീവൻ  പദ്ധതിയിലൂടെ കഴിയും.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു