പാലാ നഗരസഭയുടെ 2023-2024 വാർഷിക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും വ്യവസായ വകുപ്പും ചേർന്ന് വനിത വ്യക്തിഗത സ്വയം തൊഴിൽസംരംഭങ്ങൾക്കു സബ്സിഡി നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളുടെ തുടക്കം ഇന്ന് ചെയർപേഴ്സൺ ജോസിർ ബിനോ ഉത്ഘാടനം ചെയ്തു.
ഈ സാമ്പത്തിക വർഷം സംരംഭങ്ങൾ ആരംഭിച്ചവരും, തുടങ്ങുവാൻ ആഗ്രഹിക്കുന്നവരും നവംബർ 15 നകം തന്നെ വാർഡ് സഭകൾ/വാർഡ് കൗൺസിലർ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ അറിയിച്ചു.
യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആന്റോ പടിഞ്ഞാറെക്കര, സാവിയോ കാവുകാട്ട്, ബിന്ദു മനു, ഷാജു തുരുത്തൻ, സന്ധ്യാ, ശ്രീകല, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ ചന്ദ്രൻ, ഷിനോ, അജയ്, സുചിത്ര എന്നിവർ പ്രസംഗിച്ചു.