Hot Posts

6/recent/ticker-posts

പാലായിൽ നിയമ സേവന ദിനം വ്യത്യസ്തമായി ആചരിച്ചു


പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ ബാർ അസോസിയേഷനും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയും പൂഞ്ഞാർ ന്യൂ വിഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി നിയമ സേവന ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയ്യൂബ്ഖാൻ ഉദ്ഘാടനം ചെയ്തു.


പ്രസ്തുത പരിപാടിയിൽ പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പ്രകാശ് സി വടക്കൻ അധ്യക്ഷനായിരുന്നു. ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, അഡിഷണൽ ഗവണ്മെന്റ് പ്ളീഡർ അഡ്വ.ജയ്മോൻ ജോസ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.റോജൻ ജോർജ് എന്നിവർ  പ്രസംഗിച്ചു.





മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് നേതൃത്വം നൽകി. അഡ്വക്കേറ്റ്സ് ക്ലർക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കെ.എം കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയിൽ ജുഡീഷ്യൽ ആഫീസർസ്, അഡ്വക്കേറ്റ്സ്, ഗുമസ്തന്മാർ, കോടതി ജീവനക്കാർ, പാരാ ലീഗൽ വോളന്റീർസ്, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ