റെസ്ക്യൂ പ്രവർത്തനങ്ങൾ കുട്ടികൾക്ക് മുൻപിൽ തൽസമയം കാണിച്ച് പാലാ ഫയർ ഫോഴ്സ്
November 17, 2023
പ്രവിത്താനം: ലൈഫ് പദ്ധതിയുടെ ഭാഗമായി പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ഫസ്റ്റ് എയ്ഡ് & എമർജൻസി പ്രിപെയർഡ്നെസ്സ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടന്നു. പാലാ ഫയർ സ്റ്റേഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് വി.എം ക്ലാസ്സ് നയിച്ചു.
ദുരന്ത മുഖത്ത് പരിഭ്രാന്തി അല്ല ജാഗ്രതയും സമചിത്തതയും ആണ് നാം പ്രകടിപ്പിക്കേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത ദുരന്ത മേഖലകളിലെ റെസ്ക്യൂ പ്രവർത്തനങ്ങൾ തൽസമയം പ്രദർശിപ്പിച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി.
തീപിടുത്തം, വെള്ളത്തിൽ വീണുള്ള അപകടങ്ങൾ, ഗ്യാസ് സിലിണ്ടറിന്റെ ശരിയായ ഉപയോഗം, വിവിധ മേഖലകളിലെ പ്രാഥമിക ശുശ്രൂഷകൾ മുതലായ മേഖലകളിലാണ് പ്രദർശനത്തോടെയുള്ള ക്ലാസുകൾ നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ, ഫയർ ഓഫീസർ ഷിൻ്റോ തോമസ്, അനു ജോർജ്, ലീന സെബാസ്റ്റ്യൻ, ജിതിൻ പി.മാത്യു എന്നിവർ നേതൃത്വം നൽകി.