പാലാ: ഒരു വീട്ടിൽ ഒരു ദിവസം ഒരു നേരത്തെ ഭക്ഷണത്തിനുള്ളവയെങ്കിലും സ്വയം ഉൽപാദിപ്പിക്കുന്നവരാവാൻ എല്ലാ കുടുംബങ്ങൾക്കും സാധിക്കണമെന്നും കർഷകർ ചേറിൽ കാലു വെക്കുന്നതുകൊണ്ടാണ് നമുക്ക് ചോറിൽ കൈ വെക്കാനാവുന്നതെന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അസി:ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ അഭിപ്രായപ്പെട്ടു.

പി.എസ്.ഡബ്ളിയു.എസ് പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ, കൃഷി ഫീൽഡ് ഓഫീസർ ആശ പി.കെ, ആത്മ ടെക്നോളജി വിങ്ങ് മാനേജർ സൗമ്യാ സദാനന്ദൻ, സോൺ കോ - ഓർഡിനേറ്റർ സൗമ്യാ ജയിംസ് എന്നിവർ പ്രസംഗിച്ചു. പച്ചക്കറി കൃഷിയിൽ കീടരോഗ നിയന്ത്രണവും വള പ്രയോഗവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കോപ് ടെക് മാനേജിങ്ങ് ഡയറക്ടർ ജിതിൻ ജോജി ക്ലാസ്സ് നയിച്ചു. പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതികൾ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ വിശദീകരിച്ചു.
