തലപ്പലം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന സ്നേഹാരാമം പദ്ധതിക്ക് തലപ്പലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചു കൊണ്ടിരിയ്ക്കുന്ന ഏതെങ്കിലുമൊരു പ്രദേശമോ, വൃത്തിഹീനമായി കിടക്കുന്ന പൊതു സ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്തമാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റുകയാണ് സ്നേഹാരാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവ്.ആർ, സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഏയ്ഞ്ചൽ മിന്നു മരിയ, പഞ്ചായത്ത് ജീവനക്കാരായ തോമസ് മാത്യു, എബിൻ മാത്യു, അനു ചന്ദ്രൻ, മിനി.പി വിജയ്, ഹരിതകർമ്മ സേന അംഗം ഉമ വിജയൻ, എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.