Hot Posts

6/recent/ticker-posts

നവ കേരള സദസിന്റെ പേരിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം തകർക്കുവാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ


പാലാ: നവ കേരള സദസ് എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്ത് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുവാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കായിക ആവശ്യങ്ങൾക്ക് മാത്രമെ മുൻസിപ്പൽ സ്റ്റേഡിയം ഉപയോഗിക്കാവു എന്ന മുനിസിപ്പാലിറ്റി തീരുമാനം കാറ്റിൽ പറത്തിക്കൊണ്ട് മുനിസിപ്പൽ സ്റ്റേഡിയം തകർക്കുവാനുള്ള നീക്കം, ഇത് പാലായോടുള്ള, കായിക താരങ്ങളോടുള്ള വെല്ലുവിളി ആണെന്നും സജി പറഞ്ഞു.


ഐക്യ ജനാധിപത്യ മുന്നണി ഗവൺമെൻറ് കാലഘട്ടത്തിൽ ബഹുമാന്യനായ കെ.എം മാണി സാർ പാലായ്ക്ക് സംഭാവന ചെയ്ത സ്റ്റേഡിയം ഇല്ലാതാക്കാൻ കൂട്ടുനിൽക്കുന്നവരോട് കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ലന്നും സജി പറഞ്ഞു.





വിലക്കയറ്റം കൊണ്ടും കാർഷിക വിളകളുടെ വില തകർച്ചയിൽ പൊറുതി മുട്ടി അത്മഹത്യ ചെയ്യുന്ന സാധരണ കർഷകർക്ക് ജനസദസുകൊണ്ട് യാതൊരു പ്രയോജനം ലഭിക്കില്ലന്നും സ്കൂളുകളിൽ  ഉച്ചകഞ്ഞിയും, ക്ഷേമ പെൻഷൻ വിതരണവും, KSRTC ജിവനക്കാരുടെ ശമ്പളം പോലും കൊടുക്കാത്ത എൽഡിഎഫ് സർക്കാർ ജനങ്ങളെ പറ്റിക്കാൻ നടത്തുന്ന നാടകമാണ് നവ കേരള സദസ്സ് എന്നും സജി കുറ്റപ്പെടുത്തി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു