Hot Posts

6/recent/ticker-posts

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ "ക്ഷീര ഗ്രാമം" പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു


പൂഞ്ഞാർ: സംസ്ഥാന മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഏറെ ക്ഷീരകർഷരുള്ളതും ഒന്നിലധികം ക്ഷീരോൽപാദക സംഘങ്ങൾ പ്രവർത്തിക്കുന്നതും ക്ഷീരോത്പാദനരംഗത്ത് മികച്ച നേട്ടം കൈവരിച്ചിട്ടുള്ളതുമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിക്ക്  നിവേദനം നൽകിയതിനെ തുടർന്നാണ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും എംഎൽഎ അറിയിച്ചു. 


ക്ഷീര വികസന വകുപ്പ് അനുവദിച്ചിരിക്കുന്ന 25 ലക്ഷം രൂപയോടൊപ്പം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ കൂടി വിനിയോഗിച്ച് ആകെ 35 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഷീര കർഷകർക്ക് ലഭ്യമാക്കും. ഈ പദ്ധതി പ്രകാരം ക്ഷീരോല്പാദന യൂണിറ്റുകൾക്ക് മുപ്പതിനായിരം രൂപയും കറവ ഇല്ലാത്ത പശുക്കളെ വാങ്ങുന്നതിന് ഇരുപതിനായിരം രൂപയും കറവയോട് കൂടിയ പശുക്കളെ വാങ്ങുന്നതിന് മുപ്പതിനായിരം രൂപയും ക്ഷീര കർഷകർക്ക് സബ്സിഡിയായി ലഭിക്കും. കൂടാതെ കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്സിഡിയും ലഭിക്കും. 




ക്ഷീര സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള കർഷകർക്ക് ആനുകൂല്യ ലഭ്യതയ്ക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ തീറ്റപ്പുൽ കൃഷി, പാലിന്റെ ഗുണമേന്മ വർദ്ധനവിനുള്ള പദ്ധതി, കറവ യന്ത്രങ്ങൾ ഉൾപ്പെടെ യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനുള്ള അനുകൂല്യങ്ങൾ, പാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയും ക്ഷീര ഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. 


ഒരു വർഷക്കാലയളവാണ് പദ്ധതിയുടെ കാലാവധി. ഭാവിയിൽ ക്ഷീരോത്പാദന രംഗത്ത് യന്ത്രവൽക്കരണവും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ക്ഷീര ഉൽപ്പന്നങ്ങളുടെ മൂല്യ വർധിത ഉത്പന്ന നിർമ്മാണ - വിപണന കേന്ദ്രവും ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ