Hot Posts

6/recent/ticker-posts

നവകേരള സദസ്: തിടനാട് ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം സംഘടിപ്പിച്ചു


പൂഞ്ഞാർ: പൂഞ്ഞാർ മണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് തിടനാട് ഗ്രാമപഞ്ചായത്തിൽ അവലോകനയോഗം സംഘടിപ്പിച്ചു. നിയോജകമണ്ഡലതല സംഘാടകസമിതി അധ്യക്ഷൻ കൂടിയായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു.


യോഗത്തിൽ നവകേരള സദസുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല പ്രവർത്തനങ്ങൾ വിശകലനം ചെയ്തു. വീട്ടുമുറ്റ സദസുകൾ നവംബർ 30നകം പൂർത്തികരിക്കാനും മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് എല്ലാ വീടുകളിലും എത്തിക്കാനും യോഗം തീരുമാനിച്ചു. 





നവകേരളസദസിനെ വരവേൽക്കാൻ മെഗാ തിരുവാതിരയും വിളംബര ജാഥയും സാംസ്‌കാരിക സദസും സംഘടിപ്പിക്കും. ഓരോ ബൂത്തിൽനിന്നു സദസിനെത്തുന്നവരുടെ പട്ടിക തയാറാക്കി വാഹനസൗകര്യം ഉറപ്പുവരുത്തണം. സദസിന്റെ വേദിയ്ക്കരികിൽ ഒരുക്കുന്ന പരാതി പരിഹാര പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം.  


യോഗത്തിൽ വൈസ് പ്രസിഡന്റ് ലീന ജോർജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, ജോസ് ജോസഫ്, സ്‌കറിയ ജോസഫ്, ഷെറിൻ ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ പി.എൻ ശ്യാമളകുമാരി,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സാജൻ, രാഷ്ട്രീയപ്രതിനിധി ജോയി ജോർജ് എന്നിവർ പങ്കെടുത്തു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ