ആർ ടി ഓ അനുഭാവപൂർവ്വമായ നിലപാടാണ് സ്വീകരിച്ചതെന്നും ബസിന്റെ രേഖകൾ പരിശോധിച്ചതിൽ റോബിൻ ബസ് അതിർത്തി കടന്നത് തികച്ചും നിയമപരമായി തന്നെയാണെന്ന് അദ്ദേഹത്തിന് ബോധ്യമായെന്നും റോബിൻ ഗിരീഷ് പറഞ്ഞു. ഇന്നലെ യാത്രക്കാരെ വാളയാറിലെത്തിച്ച വണ്ടിക്കൂലി ആവശ്യപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെ ആർ ടി ഒ തടഞ്ഞു. ബസ് ഉടമ ഗിരീഷ് ബേബിക്ക് ഹസ്തദാനവും ചെയ്താണ് വിട്ടയച്ചത്. നിലവിലുള്ള ബോർഡർ ടാക്സ് മാത്രമാണ് റോബിൻ ബസിനോടും ഈടാക്കിയത്. ബസ് ഉടൻ കേരളത്തിലേക്ക് തിരിക്കും.