Hot Posts

6/recent/ticker-posts

നെൽ കർഷകനെ സംസ്ഥാന സർക്കാർ കൊലയ്ക്ക് കൊടുത്തു : സജി മഞ്ഞക്കടമ്പിൽ


കോട്ടയം : ആലപ്പുഴയിലെ നെൽകർഷകനെ പണം കടമെടുത്ത് കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ച നെല്ലിന്റെ വിലനൽകാതെ സംസ്ഥാന സർക്കാർ കൊലയ്ക്ക് കൊടുത്തുവെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ കൃഷിക്കാരൻ ആത്മഹത്യ ചെയ്യുമ്പോൾ കോടികൾ മുടക്കി പിണറായി സർക്കാർ നടത്തുന്ന ജന സദസ്സ് മാറ്റിവയ്ക്കണമെന്നും, ജനസദസിന്റെ പേരിൽ കേരളത്തിലെ പാവപ്പെട്ട സാധാരണക്കാരിൽ നിന്നും പിരിച്ചെടുക്കുന്ന പണം കർഷകന്റെ കടം തീർക്കാൻ നൽകാൻ സിപിഎമ്മും, സർക്കാരും തയ്യാറാകണമെന്ന് സജി ആവശ്യപ്പെട്ടു.


ആലപ്പുഴയിലെ നെൽ കർഷകൻ പ്രസാദിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കറുത്ത ബാഡ്ജണിഞ്ഞ് നടത്തിയ പ്രകടനത്തിന് ശേഷം കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന പ്രധിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു.
കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു മുഖ്യപ്രസംഗം നടത്തി.
യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, കുഞ്ഞ് ഇല്ലംപള്ളി, തോമസ് കല്ലാടൻ,പി.എസ് ജയിംസ്,


റ്റി.സി.അരുൺ ,പി.ആർ. മധൻലാൽ, ജോയ് ചെട്ടിശ്ശേരി, റഫീഖ് മണിമല, ടോമി വേധഗിരി, സി.വി.തോമസുകുട്ടി, കെ ജി.ഹരിദാസ്, ജോയ് സി കാപ്പൻ, ഫറൂക്ക് പാലംപറമ്പിൽ, ജിയിംസ് പ്ലാക്കത്തൊട്ടിയിൽ, അസീസ് കുമാരനല്ലൂർ, വിഷ്ണു ചെമ്മുണ്ടവള്ളി, അൻസാരി,ഷാജി തട്ടാപറമ്പിൽ, ടി.സി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു