തലപ്പലം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തലപ്പലം പഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. തലപ്പലം ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് ഹരിത സഭയിലേക്ക് 255 ഓളം പ്രതിനിധികൾ പങ്കെടുത്തു.
വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് നന്ദന വിജി, അയറിൻ ജിമ്മി, ആൻഡ്രിയ ബിജു, പിയോ ജി, ഐവിൻ സെബാസ്റ്റ്യൻ, ജൂവൽ അൽഫോൻസ് എന്നീ കുട്ടികൾ റിപ്പോർട്ട് അവതരിപ്പിച്ചു. തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് അനുപമ വിശ്വനാഥ് പഞ്ചായത്തിന്റെ മാലിന്യമുക്ത പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. മാലിന്യമുക്ത പരിപാടികളിൽ കുട്ടികളുടെ പങ്കിനെ കുറിച്ച് അധ്യാപക പ്രതിനിധി വിജയകുമാരി ചാക്കോ വിശദീകരിച്ചു.
പഞ്ചായത്തിലെ ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ, നവകേരള മിഷൻ കോ - ഓർഡിനേറ്റർ വിഷ്ണു, കുടുംബശീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഹരിത സഭയിൽ പങ്കെടുത്ത സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് അനുപമ വിശ്വനാഥ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യോഗത്തിന് തലപ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിടണ്ട് സ്റ്റെല്ല ജോയി സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവ്.ആർ നന്ദിയും പറഞ്ഞു.