Hot Posts

6/recent/ticker-posts

ജില്ലാ ക്യാമ്പിനോട് കൂടി കേരളാ കോൺഗ്രസ് പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാകും: മോൻസ് ജോസഫ് എംഎൽഎ


കോട്ടയം: കേരളാ കോൺഗ്രസ് ജില്ലാ ക്യാമ്പിനോട് കൂടി പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടി സുസജ്ജമാകുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. വിലക്കയറ്റം കൊണ്ടും കാർഷിക വിളകളുടെ വിലതകർച്ച കൊണ്ടും കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ ദുർഭരണത്തിനെതിരെ ക്യാമ്പിൽ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും മോൻസ് പറഞ്ഞു. 


നവംമ്പർ 9 - 10 തീയതികളിൽ പാലാ നെല്ലിയാനി ലയൺസ്ക്ലബിൽ നടക്കുന്ന കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സുവിനിയറിന്റെ പ്രകാശനകർമ്മം പാർട്ടിയുടെ സീനിയർ നേതാവ് ഇ.ജെ ആഗസ്തിയുടെ വസതിയിൽ എത്തി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.





കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തി. പാർട്ടി വൈസ് ചെയർമാൻ വക്കച്ചൻ മറ്റത്തിൽ, അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ ജയിസൺ ജോസഫ്, മാഞ്ഞൂർ മോഹൻ കുമാർ, വി.ജെ ലാലി, 


ഏലിയാസ് സക്കറിയ, സി.ഡി വത്സപ്പൻ, തോമസ് ഉഴുന്നാലിൽ, ജോർജ് പുളിങ്കാട്, മജു പുളിക്കൻ, സാബു പ്ലാത്തോട്ടം, പ്രസാദ് ഉരുളികുന്നം, ജോസ് ജയിംസ് നലപ്പന, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോയി സി.കാപ്പൻ, പോഷക സംഘടന നേതാക്കളായ ഷിജു പാറയിടുക്കിൽ, സനോജ് മറ്റത്താനി, നിതിൻ സി.വടക്കൻ, എ.ജെ സാബു, നോയൽ ലൂക്ക്, ജോണി കണിവേലി, ജയിൻ ജി തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ